Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Live Band

Europe

ലൈ​വ് ബാ​ൻ​ഡു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ പി​വി​എ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ടാ​ല​ന്‍റ് സെ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു

ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ലൈ​വ് ബാ​ൻ​ഡു​ക​ളെ ക​ണ്ടെ​ത്താ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് പി​വി​എ​ൻ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​മാ​ണ്. യു​കെ​യി​ലു​ട​നീ​ളം നാ​ല് പ്ര​മു​ഖ പ്രാ​ദേ​ശി​ക ഇ​ന്ത്യ​ൻ ലൈ​വ് ബാ​ൻ​ഡു​ക​ളാ​ണ് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യ ടാ​ല​ന്‍റ് സെ​ർ​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. നോ​ർ​ത്ത് വെ​സ്റ്റ്, നോ​ർ​ത്ത് ഈ​സ്റ്റ്, മി​ഡ്‌​ല​ൻ​ഡ്സ്, സൗ​ത്ത് മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ക​ഴി​വു​ള്ള ഗാ​യ​ക​രെ​യും വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രെ​യും ഇ​പ്പോ​ൾ ഓ​ഡി​ഷ​നു​ക​ൾ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഡി​ജി​റ്റ​ൽ സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് മേ​യ് 16ന് ​ബ്ലാ​ക്ക്പൂ​ളി​ൽ ന​ട​ക്കു​ന്ന ലൈ​വ് ഓ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ സ​മ്പ​ന്ന​മാ​യ സം​ഗീ​ത പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പം, വ​ള​ർ​ന്നു​വ​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് പ്ര​ഫ​ഷ​ണ​ൽ വേ​ദി​യി​ൽ പ്ര​ക​ട​നം ന​ട​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ഈ ​സം​രം​ഭ​ത്തി​ന് ആ​ന​ന്ദ് മീ​ഡി​യ, എ​ക്സ​ല​ന്‍റ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ്, മാ​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​രാ​ണ് പു​തി​യ ബാ​ൻ​ഡു​ക​ളു​ടെ സ്പോ​ൺ​സ​ർ​മാ​ർ.

ബാ​ൻ​ഡു​ക​ളി​ൽ പെ​ർ​ഫോം ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം:

ക​ലാ​കാ​ര​ന്മാ​ർ ഷോ​ർ​ട്ട്‌ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​വാ​ൻ അ​വ​രു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്

ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്:

https://docs.google.com/forms/d/e/1FAIpQLSf8yVqlQ07Yk7QbuO35bmuxvYhSwhItSKpA9l_rRL_2ZHQmJA/viewform?usp=header

താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഇ - ​മെ​യി​ലി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്:

[email protected].

Latest News

Corehub Up